പ്രണയികൾ
വാക്കിന്റെ മുനകളിലാണ് ജീവിക്കുന്നത്.
ഓരോ പ്രണയിയും
വിചാരണ കേൾക്കുന്ന ന്യായാധിപനാണ്.
അവർ
പ്രണയമൊഴികൾക്കിടയിൽ
കറുപ്പ് പുതച്ചെത്തുന്ന വാക്കുകൾക്കിടയിൽ
വരയ്ക്കാൻ
ചോദ്യചിഹ്നമിടാൻ
എപ്പോഴും കാത്തിരിക്കുന്നു.
വിശദാംശങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
പ്രണയി ഒരു പത്രപ്രവർത്തകനാണ്.
ഇലകൊഴിഞ്ഞതും
ഉറുമ്പ് ചത്തതുമൊക്കെ
അവർക്ക് വാർത്തകളാവുന്നു.
ജീവിതച്ചന്തയിൽ
നല്ല മുഖം മൂടി തെരഞ്ഞെടുക്കുന്നത്
പ്രണയിയാണ്.
പുഴ തീരങ്ങളെ തല്ലിത്തകർത്ത്
താൻ ഒഴുകുന്നുണ്ടെന്ന് തെളിയിക്കുന്നപോലെയാണ്
പ്രണയികൾ ഇഷ്ടം ബോധ്യപ്പെടുത്തുന്നത്.
ഹൃദയത്തേക്കാൾ
പ്രണയി വിശ്വസിക്കുന്നത്
വാക്കുകളെയാണ്.
പക്ഷേ,
വാക്കുകൾക്ക് മുൻപിലാണ്
അവരെന്നും അവിശ്വാസിയാവുന്നതും.
മിഴിയുടെ വാചാലതയിൽ നിന്നും
മൊഴികൾക്കിടയിലെ അഗാധമൗനങ്ങൾക്കിടയിൽ നിന്നും
പ്രണയം കൊയ്തെടുക്കാനാവാത്ത പ്രണയിയെ
വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു
Subscribe to:
Post Comments (Atom)

1 comment:
ഹൃദയത്തേക്കാൾ
പ്രണയി വിശ്വസിക്കുന്നത്
വാക്കുകളെയാണ്.
പക്ഷേ,
വാക്കുകൾക്ക് മുൻപിലാണ്
അവരെന്നും അവിശ്വാസിയാവുന്നതും.
Post a Comment