1.
വിരഹത്തിന്റെ
ഏതുകുരിശുമരണം
ഉന്നംവച്ചാണ്
നീ
ഉടമ്പടിയരുളിച്ചെയ്ത്
പ്രണയത്തിന്റെ പാനപാത്രം
എനിക്കായി നീട്ടുന്നത് ?
2.
എന്റെ പരീക്ഷപ്പനികളെ
നിന്റെ പ്രണയപ്പനി
വിഴുങ്ങുന്ന
ദിവസമെന്നാണോ?
3.
എനിക്ക് പേടിയാണ്
എന്റെ വാക്കുകളെയും
നോട്ടങ്ങളെയും.
എന്റെ പ്രണയത്തെ
അവൾക്കൊറ്റുകൊടുക്കുന്ന
യൂദാസ് വൈറസുകൾ
പ്രേതങ്ങളെപ്പോലെ
അവയെചുറ്റുന്നത്
എനിക്കറിയാനാവുന്നുണ്ട്
Subscribe to:
Post Comments (Atom)

1 comment:
എനിക്ക് പേടിയാണ്
എന്റെ വാക്കുകളെയും
നോട്ടങ്ങളെയും.
Post a Comment